Connect with us

GADGETS & MOBILES

വരുന്നു ഫേസ്ബുക്കിൻ്റെ സ്വന്തം സ്മാർട്ട് വാച്ച്

Published

on

ലോകത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതിൻ്റെ ഭാഗമായി ഹാർഡ്‌വെയർ രംഗത്തേക്ക് ചുവടു വെക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. നിലവിൽ ലോകത്താകമാനം തരംഗമായി കൊണ്ടിരിക്കുന്ന ആപ്പിൾ വാച്ചുകളെ മറികടക്കാൻ ലക്ഷ്യം വെച്ചാണ് ഫേസ്ബുക്ക് പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷത്തോടെ ഫേസ്ബുക്ക് പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കും. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ നമുക്ക് ഈ സ്മാർട്ട് വാച്ചിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം തന്നെ ഉപഭോക്താവിന് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരു റിമൂവബിൾ ഡിസ്പ്ലേ ആയിരിക്കും ഇതിൽ ഉണ്ടായിരിക്കുക.

മറ്റുള്ള സ്മാർട്ട് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇരട്ട ക്യാമറ ഫീച്ചർ ഇതിൽ ഉണ്ടായിരിക്കും. ഇത്തരം ഒരു ക്യാമറ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതിൻ്റെ പ്രധാന കാരണം നിലവിൽ ഉപഭോക്താക്കൾ എല്ലാം തന്നെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത് സ്മാർട്ട് ഫോണുകളാണ്. സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിയുടെ ഉപയോഗം കുറയ്ക്കുക, പകരം സ്മാർട്ട് വാച്ച് ഫോട്ടോഗ്രാഫി എന്ന പുത്തൻ ആശയമാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്.

ഫേസ്ബുക്ക് സ്മാർട്ട് വാച്ചിലുള്ള രണ്ടു ക്യാമറകളിൽ ഒന്ന് മുൻ വശത്തും മറ്റൊന്ന് പിന്നിലുമാണുള്ളത്. മുൻവശത്തെ ക്യാമറ ഓഫർ ചെയ്യുന്നത് 1080 പിക്സൽ റെസല്യൂഷനാണ്. ഈ ക്യാമറ ഉപയോഗിച്ച് നമുക്ക് മികച്ച ക്വാളിറ്റിയിൽ വീഡിയോ കോൾ ചെയ്യാൻ കഴിയുന്നതാണ്. ഓട്ടോഫോക്കസ് സൗകര്യമുള്ളതാണ് പിൻവശത്തുള്ള ക്യാമറ. സ്മാർട്ട് ഫോൺ ക്യാമറകൾക്ക് സമാനമായ ഫീച്ചറുകളും ഇതിന് ലഭ്യമാണ്.

മികച്ച ക്യാമറ ഫീച്ചറുകൾക്ക് പുറമേ ഹാർട്ട് റേറ്റ് മോണിറ്റർ പോലുള്ള ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകളും ഫേസ്ബുക്ക് സ്മാർട്ട് വാച്ചിൽ ഉണ്ടായിരിക്കും. ഇതു കൂടാതെ എൽടിഇ കണക്ടിവിറ്റി സൗകര്യവും ഈ വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയ ശേഷം പിന്നീട് അപ്ഗ്രേഡ് ചെയ്ത വേർഷനുകളും അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

ഏകദേശം 400 ഡോളറാണ് ഈ വാച്ചിൻ്റെ വിലയായി കണക്കാക്കുന്നത്. ഇന്ത്യൻ രൂപ ഏകദേശം 29,200 ആയിരിക്കും. നിലവിൽ സ്മാർട്ട് വാച്ച് രംഗത്ത് ആപ്പിളിൻ്റെ ആധിപത്യമാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 34 ദശലക്ഷത്തോളം വാച്ചുകളാണ് ആപ്പിൾ വിറ്റഴിച്ചത്. എന്നാൽ മികച്ച ക്യാമറാ ഫീച്ചറുകൾ ഈ വാച്ചുകളിൽ ഉണ്ടായിരുന്നില്ല. ഇതു കൊണ്ടാണ് മികച്ച ക്യാമറ ഫീച്ചറുകളുള്ള സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ച് വിപണി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ ഫേസ്ബുക്ക് നടത്തുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE7 months ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA10 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE10 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIA11 months ago

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

TRAVEL STORIES11 months ago

കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി