Published
10 months agoon
ഇന്ന് ലോകമൊട്ടാകെ എല്ലാവരും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പിനെ വെല്ലാൻ ഇന്ത്യ പുറത്തിറക്കിയ ആപ്പാണ് സന്ദേശ്. ആദ്യ ഘട്ടത്തിൽ ഈ ആപ്പ് ഉപയോഗിച്ചത് സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണ്. പ്ലേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമായിരുന്നില്ല.
എന്നാൽ ഇപ്പോൾ സന്ദേശ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് സന്ദേശ് അക്കൗണ്ട് എടുക്കാൻ കഴിയുന്നതാണ്. വാട്ട്സ് ആപ്പിന് സമാനമായ ഫീച്ചറുകളാണ് ഈ ആപ്പിൽ ലഭ്യമായിട്ടുള്ളത്. ഇന്ത്യൻ ഗവൺമെൻ്റ് മുൻകൈയ്യെടുത്ത് നിർമിച്ച ആപ്പാണ് സന്ദേശ്.
അതിനാൽ ആപ്പിൻ്റെ പരിപൂർണ നിയന്ത്രണം ഗവൺമെൻ്റിൻ്റെ കൈയ്യിലായിരിക്കും. മികച്ച ക്വാളിറ്റിയുള്ള ഓഡിയോ, വീഡിയോ കോൾ സൗകര്യം ഈ ആപ്പിൽ ലഭ്യമാണ്. ഫയൽ ഷെയറിങ്ങ്, മീഡിയ ഷെയറിങ്ങ്, ഗ്രൂപ്പ് മെസേജ് സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറച്ച് കാലങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഗവൺമെൻ്റും, വാട്ട്സ് ആപ്പും തമ്മിൽ എൻഡ് ടു എൻഡ് സംവിധാനത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഐടി നിയമങ്ങൾ വാട്ട്സ് ആപ്പ് പാലിക്കുന്നില്ല എന്നാണ് ഗവൺമെൻ്റ് പറഞ്ഞിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം കൊണ്ടാണ് ഇന്ത്യൻ ഗവൺമെൻ്റ് സന്ദേശ് പോലുള്ള തദ്ദേശീയമായ ഒരു ആപ്പ് പുറത്തിറക്കിയത്.