Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൻ്റെ ഭാഗമാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി മികച്ച മുന്നൊരുക്കം തന്നെ ഡ്യൂറൻഡ് കപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും. ഡ്യൂറൻഡ് കപ്പിൽ ഒരു ടീമിന് പരമാവധി 30 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
ഇന്ത്യൻ താരങ്ങളെ കൂടാതെ ഓരോ ടീമിനും 4 വിദേശ താരങ്ങളെയാണ് ടീമിൽ അണിനിരത്താൻ കഴിയുക. ഈ 4 വിദേശ താരങ്ങളെയും ഒരേ സമയം കളത്തിലിറക്കാനും സാധിക്കും. ഇത്തവണ നേരത്തെ തന്നെ പ്രീ സീസൺ പരിശീലനം ആരംഭിച്ച ബ്ലാസ്റ്റേഴ്സിനൊപ്പം വിദേശ താരങ്ങളായ എനെസ് സിപോവിച്ച്, അഡ്രിയാൻ ലൂണ എന്നിവരുണ്ട്. ഇനി 2 വിദേശ താരങ്ങളെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയും. നിലവിൽ 5 വിദേശ താരങ്ങളുടെ സൈനിംഗാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ ജോർജെ പെരേര ഡയാസ്, അൽവാരോ വാസ്ക്വേസ്, ചെഞ്ചോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരാൻ ബാക്കിയുള്ളത്. ഇതിൽ ഡ്യൂറൻഡ് കപ്പിനുള്ള സ്ക്വാഡിൽ ചെഞ്ചോ ഉണ്ടായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാക്കിയുള്ള ഒരു വിദേശ താരം അർജൻ്റീന സ്ട്രൈക്കർ ജോർജെ പെരേര ഡയാസ് ആയിരിക്കും. താരം നേരിട്ട് കൊൽക്കത്തയിൽ ടീമിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
സെപ്റ്റംബർ 3-ന് മുൻ ഐഎസ്എൽ താരം മെഹ്റാജുദ്ദീൻ വാഡു പരിശീലിപ്പിക്കുന്ന ജമ്മു കാശ്മീർ ടീമുമായുള്ള പ്രീ സീസൺ മത്സരത്തിന് ശേഷമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനുള്ള സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബ്ലാസ്റ്റേഴ്സുമായുള്ള പ്രീ സീസൺ മത്സരത്തിനായി കൊച്ചിയിലേക്ക് വരുന്ന ജമ്മു കാശ്മീർ ടീമിൻ്റെ മുഴുവൻ ചിലവുകളും വഹിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്.
ഇതു കൂടാതെ ജമ്മു കശ്മീർ ടീമിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിൽ അവസരവും നൽകുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കുന്നത്.
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്