Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ഇന്നു വരെ മറ്റൊരു ഐഎസ്എൽ ക്ലബ്ബും സ്വന്തമാക്കാത്ത രാജ്യത്ത് നിന്നുള്ള ഒരു താരത്തെയാണ് ടീമിലെത്തിക്കാനൊരുങ്ങുന്നത്. മലേഷ്യയിൽ നിന്നുള്ള മധ്യനിര താരമായ ലിറിഡൺ ക്രാസ്നിഖിയെയാണ് അവർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
മലേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ജോഹറിൻ്റെ താരമായ ലിറിഡൺ ക്രാസ്നിഖി കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിന് വേണ്ടി ലോൺ വ്യവസ്ഥയിൽ കളിച്ചിരുന്നു. നിലവിൽ ക്ലബ്ബുമായി കരാർ കാലാവധി കഴിഞ്ഞ താരം ഫ്രീ ഏജൻ്റാണ്. ഉയരക്കാരനായ ഈ താരത്തിന് 29 വയസ്സാണ് പ്രായം.
നിലവിൽ ഒഡിഷ എഫ്സിയുമായി താരം നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കാര്യങ്ങൾ ശരിയായ ദിശയിൽ നീങ്ങുകയാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിയ്ക്കുന്ന ആദ്യ മലേഷ്യൻ താരമായി ലിറിഡൺ ക്രാസ്നിഖി മാറും. തുടർച്ചയായ 3 വർഷത്തോളം അദ്ദേഹം മലേഷ്യൻ ക്ലബ്ബായ കേദ എഫ്സിയുടെ താരമായിരുന്നു.
പിന്നീട് ക്ലബ്ബ് വിട്ട താരം മറ്റൊരു മലേഷ്യൻ ക്ലബ്ബായ മേലക യുണൈറ്റഡ് എഫ്സിയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പരിക്കേറ്റ താരത്തിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. തൊട്ടടുത്ത സീസണിൽ ജോഹർ എഫ്സി ഈ താരത്തെ ടീമിലെത്തിയ്ക്കുകയായിരുന്നു.
ക്ലബ്ബിനായി 3 മത്സരങ്ങൾ കളിച്ച താരത്തെ പിന്നീട് എ ലീഗ് ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിലേക്ക് ലോണിൽ അയക്കുകയായിരുന്നു. എ ലീഗിൽ കഴിഞ്ഞ വർഷം 9 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം കളിച്ച മത്സരങ്ങളിൽ എല്ലാം പകരക്കാരനായാണ് കളത്തിലിറങ്ങിയത്.
ദേശീയ തലത്തിൽ 3 രാജ്യങ്ങൾക്കായി കളിച്ച താരമാണ് ലിറിഡൺ ക്രാസ്നിഖി. അൽബേനിയയുടെ ജൂനിയർ ടീമിന് വേണ്ടി കളിച്ച താരം പിന്നീട് കൊസോവോയുടെ സീനിയർ ടീമിനായും കളത്തിലിറങ്ങി. 2020-ൽ അദ്ദേഹം മലേഷ്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. മലേഷ്യയ്ക്ക് വേണ്ടി ഇതുവരെ 4 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
മികച്ച ഫിസിക്കൽ പ്ലെയറായ താരം ഹെഡർ ഗോളുകൾ നേടാനും മിടുക്കനാണ്. മധ്യനിരയിൽ സെൻട്രൽ മിഡ്ഫീൽഡറായും, അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഈ താരത്തിന് കളിയ്ക്കാൻ സാധിക്കും. ഒരു ഏഷ്യൻ താരമെന്ന നിലയിൽ ലിറിഡൺ ക്രാസ്നിഖിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ഒഡിഷ എഫ്സിയുടെ ഒരു മികച്ച സൈനിംഗ് തന്നെയായിരിക്കും ഇത്.
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്