Connect with us

INDIAN SUPER LEAGUE

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

Published

on

pc: eldesmarque

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും മികച്ച സൈനിംഗ് പൂർത്തിയാക്കി. സ്പാനിഷ് താരമായ അൽവാരോ വാസ്ക്വസിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇനി ക്ലബ്ബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. “സൈനിംഗ് ഓഫ് ദ സീസൺ” എന്ന് തന്നെ നമുക്ക് ഈ താരത്തെ വിശേഷിപ്പിക്കാം. ഇന്ത്യൻ സൂപ്പർ ലീഗിലെ പല ക്ലബ്ബുകളും നോട്ടമിട്ട താരത്തെയാണ് ഒടുവിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. ഇതിന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിനെ അഭിനന്ദിച്ചേ മതിയാകൂ.

pc: football express

സ്പാനിഷ് ലീഗുകളിലെ നിറസാന്നിധ്യമായിരുന്ന താരം എസ്പാന്യോളിൻ്റെ അക്കാദമിയിലൂടെയാണ് കളി പഠിച്ചത്. 2009-ൽ എസ്പാന്യോളിൻ്റെ റിസർവ് ടീമിലൂടെ തൻ്റെ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2 വർഷത്തോളം എസ്പാന്യോളിന് വേണ്ടി കളിച്ച താരം 59 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും, 3 അസിസ്റ്റുകളുമാണ് നേടിയത്.

2012-ൽ അദ്ദേഹം ലാ ലീഗ ക്ലബ്ബായ ഗെറ്റാഫെയുമായി കരാർ ഒപ്പു വെച്ചു. തുടർന്ന് മൂന്ന് സീസണുകളിൽ ക്ലബ്ബിൻ്റെ ഭാഗമായ താരം 19 ഗോളുകളാണ് നേടിയത്. ക്ലബ്ബിൻ്റെ ഭാഗമായിരിക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ സ്വാൻസീ സിറ്റിയിലേക്ക് ലോൺ വ്യവസ്ഥയിൽ പോയ താരം 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

pc: El Comercio

പിന്നീട് സെഗുണ്ട ഡിവിഷൻ ക്ലബ്ബായ ജിംനാസ്റ്റിക്സ്, സരഗോസ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ലോൺ വ്യവസ്ഥയിൽ കളിച്ച താരം അവസാനമായി കളിച്ചത് സ്പാനിഷ് ക്ലബ്ബായ സബഡെൽ എഫ്സിക്ക് വേണ്ടിയാണ്. റിയൽ സരഗോസയ്ക്ക് വേണ്ടി 10 ഗോളുകളടിച്ച് മിന്നും പ്രകടനം നടത്തിയതോടെയാണ് 30 വയസ്സ് പ്രായമുള്ള ഈ മുന്നേറ്റ താരത്തെ സ്പോർട്ടിംഗ് ഗിജോൺ സ്വന്തമാക്കിയത്.

2021-ൽ ഈ താരത്തെ സ്പോർട്ടിംഗ് ഗിജോൺ സബഡെൽ എഫ്സിയിലേക്ക് ലോൺ വ്യവസ്ഥയിൽ അയക്കുകയായിരുന്നു. അവിടെ 9 മത്സരങ്ങൾ കളിച്ച താരത്തിന് പക്ഷേ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. പുതിയ സീസണിൽ സ്പോർട്ടിംഗ് ഗിജോണിൻ്റെ പദ്ധതികളിൽ അൽവാരോ വാസ്ക്വസ് ഇല്ലായിരുന്നു. അതോടെയാണ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങിയ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ഇതോടെ ഇത്തവണ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ അർജൻ്റീന താരം ജോർജെ പെരേര ഡയാസും, സ്പാനിഷ് താരം അൽവാരോ വാസ്ക്വസും അണിനിരക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

INDIAN SUPER LEAGUE7 months ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA10 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE10 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIA11 months ago

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

TRAVEL STORIES11 months ago

കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി