Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതു കൊണ്ട് ക്ലബ്ബുകളെല്ലാം ഇന്ത്യൻ, വിദേശ താരങ്ങളെ ടീമിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ, റൂമർ വിശേഷങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യൻ വംശജനല്ലാത്ത ഒരു വിദേശ താരത്തെയാണ് പ്രതിരോധ നിരയിലേക്ക് പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ ബാക്കിയുള്ള ഒരു ഏഷ്യൻ സൈനിംഗ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറോ, വിങ്ങറോ ആവാനാണ് സാധ്യത. ബ്ലാസ്റ്റേഴ് നിരയിലെ ശുഭ ഘോഷ്, നവോറെം മഹേഷ് സിംഗ്, സെത്യാസെൻ, മുഹീത് ഷബീർ ഖാൻ, ബിലാൽ ഖാൻ തുടങ്ങിയ താരങ്ങൾ ലോൺ/സ്ഥിര കരാർ വ്യവസ്ഥയിൽ മറ്റു ടീമുകളിലേക്ക് പോവാനുള്ള സാധ്യതയുമുണ്ട്.
സ്പാനിഷ് മുന്നേറ്റ താരമായ അൽവാരോ വാസ്ക്വേസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പു വെച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ടീമിൽ നിന്ന് ചില ഇന്ത്യൻ താരങ്ങൾ പോകുന്നതോടെ പകരം താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു.
വിങ്ങർ പൊസിഷനിലേക്കും, സ്ട്രൈക്കർ പൊസിഷനിലേക്കും ചില ഇന്ത്യൻ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചയാരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഏഷ്യൻ കോട്ടയിലേക്ക് ഇറാൻ, ഓസ്ട്രേലിയൻ താരങ്ങളാണ് പരിഗണനയിലെന്നാണ് നേരത്തെ ലഭിച്ച റിപ്പോർട്ടുകളെങ്കിലും ഇപ്പോൾ ഭൂട്ടാൻ ദേശീയ ടീം താരമായ ചെഞ്ചോയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ വിട്ട ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുമായി ചർച്ചകൾ നടത്തുന്നു എന്ന വാർത്തകൾ പുറത്ത് വന്നെങ്കിലും നിലവിൽ ഒഡിഷ എഫ്സിയും, ഈസ്റ്റ് ബംഗാളും താരത്തിനായി സജീവമായി രംഗത്തുണ്ട്. ഇതു കൂടാതെ സെത്യസെൻ സിംഗിനെ മുംബൈ സിറ്റി എഫ്സിക്ക് നൽകി ഒരു സ്വാപ് ഡീലിനായും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.
നിലവിൽ ലെഫ്റ്റ് വിങ് പൊസിഷനിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രധാനമായും ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഇരു വിങ്ങുകളിലും കളിയ്ക്കാൻ കഴിവുള്ള മുംബൈ സിറ്റി താരവും, മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ ജാക്കി ചന്ദ് സിംഗ്, മുന്നേറ്റ താരം പ്രൻഞ്ജൽ ഭൂംജി തുടങ്ങിയ താരങ്ങളിലൊരാളെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിയ്ക്കാനുള്ള സാധ്യതയും തള്ളി കളയാൻ കഴിയില്ല. പക്ഷേ ഈസ്റ്റ് ബംഗാൾ ജാക്കി ചന്ദ് സിംഗിനെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിക്കാനുള്ള ശ്രമം നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അതു പോലെ ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് 4 വിദേശ താരങ്ങളെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. ലൂണ, സിപോവിച്ച് എന്നിവർ നേരത്തെ തന്നെ ടീമുമായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് മുന്നേറ്റ താരമായ അൽവാരോ വാസ്ക്വേസ് ഉടൻ തന്നെ ടീമിനൊപ്പം ചേരും. അതേ സമയം അർജൻ്റീന താരം ജോർജെ പെരേര ഡയാസ് ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ ടീമിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്