Connect with us

INDIAN SUPER LEAGUE

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

Published

on

Facebook Image

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചിട്ട് ഇപ്പോൾ ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. 2014-ൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും, എടികെ കൊൽക്കത്തയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സും, എടികെ കൊൽക്കത്തയും (എടികെ മോഹൻ ബഗാൻ).

അതു കൊണ്ടു തന്നെ ഈ പോരാട്ടം പിന്നീടങ്ങോട്ട് അറിയപ്പെട്ടത് ഇന്ത്യൻ എൽക്ലാസിക്കോ എന്നാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു തവണ ഫൈനലിൽ എത്തിയിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ രണ്ടു തവണയും എടികെ കൊൽക്കത്തയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

[Kerala Blasters Home Stadium/Facebook]

2016-ന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പൂർണ്ണമായും തകർന്നടിയുകയായിരുന്നു. കാരണം പിന്നീടങ്ങോട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ പോലും എത്തിപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഓരോ സീസൺ കഴിയുന്തോറും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ വിദേശ താരങ്ങളെയും, പരിശീലകനെയും മാറ്റിക്കൊണ്ടിരുന്നു.

ഇതു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരാജയ കാരണങ്ങളിലൊന്നായി ഏവരും ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇത്തവണ അതിന് ഒരു മാറ്റം ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായ ഇവാൻ വുക്കോമാനോവിച്ചിന് കീഴിൽ പ്രീസീസൺ പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

[Facebook Image]

കേരള യുണൈറ്റഡ് എഫ്സി, ജമ്മു കാശ്മീർ എഫ്സി തുടങ്ങിയ ടീമുകളുമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചിരുന്നു. ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ അവരെ സമനിലയിൽ തളയ്ക്കുകയായിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജമ്മു കാശ്മീർ എഫ്സിയെ പരാജയപ്പെടുത്തി പ്രീ സീസൺ മത്സരങ്ങളിലെ ആദ്യ വിജയം സ്വന്തമാക്കി.

ഇപ്പോൾ ടീമിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഡ്യൂറൻഡ് കപ്പിനിറങ്ങിയിരിക്കുന്ന ബ്ലാസ്റ്റേഴ്സിൻ്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം തന്നെയാണ്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ളത് ബെംഗളൂരു എഫ്സിയെയാണ്.

[Facebook Image]

ഡ്യൂറൻഡ് കപ്പിനിറങ്ങുമ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത് നവംബർ 19-ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻ ബഗാൻ പോരാട്ടത്തിനായാണ്.

അന്ന് നടക്കുന്ന ഇന്ത്യൻ എൽക്ലാസിക്കോയിൽ തങ്ങളുടെ ടീം വിജയത്തോടെ അരങ്ങേറ്റം കുറിയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിലും, വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിക്കട്ടെ എന്ന് ആശംസിക്കുന്നു

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും