Connect with us

INDIAN SUPER LEAGUE

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

Published

on

pc: Khelnow

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ അരിന്ദം ഭട്ടാചാര്യ അടുത്തിടെയാണ് പരസ്പര ധാരണ പ്രകാരം ക്ലബ്ബുമായി വഴി പിരിഞ്ഞത്. മുംബൈ സിറ്റിയിൽ നിന്ന് അമരീന്ദർ സിംഗ് ടീമിൽ എത്തിയ ശേഷം എഎഫ്സി കപ്പ് മത്സരങ്ങളിലൊന്നും അരിന്ദം ഭട്ടാചാര്യയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

ഇതോടെയാണ് കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലൗ വിന്നർ കൂടിയായ അരിന്ദം ഭട്ടാചാര്യ ക്ലബ്ബ് വിട്ടത്. താരം എടികെ മോഹൻ ബഗാനിൽ നിന്ന് പുറത്ത് പോയതോടെ അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയായിരുന്നു തുടക്കം മുതൽ തന്നെ അരിന്ദം ഭട്ടാചാര്യയ്ക്കായി രംഗത്തുണ്ടായിരുന്നത്. പക്ഷേ ക്ലബ്ബുമായുള്ള താരത്തിൻ്റെ ചർച്ച വിജയകരമായിരുന്നോ അല്ലയോ എന്ന കാര്യം ഇതുവരെ ലഭ്യമായിട്ടില്ല. അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കൂടി അരിന്ദം ഭട്ടാചാര്യയ്ക്കായി രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

pc: sports tech

കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ആൽബിനോ ഗോമസിനെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ടീമിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി അരിന്ദം ഭട്ടാചാര്യയെ കൊണ്ടു വരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്.

എന്നാൽ വേതനം സംബന്ധിച്ച ചില പ്രശ്നങ്ങൾ കാരണം ആൽബിനോ ഗോമസിനെ കൊണ്ടു വരാനുള്ള ശ്രമങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാൾ പിന്നോട്ട് പോയിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായ ബിലാൽ ഖാൻ ടീം വിട്ടതോടെ അരിന്ദം ഭട്ടാചാര്യ ടീമിലേയ്ക്ക് വരുമെന്നാണ് ചില ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അരിന്ദം ഭട്ടാചാര്യ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തൻ്റെ പുതിയ ക്ലബ്ബ് ഏതായിരിക്കും എന്നതിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഉണ്ടാകുമെന്നാണ് താരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും