Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് വരെ എത്തി ഏവരേയും ഞെട്ടിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ ജമൈക്കൻ മുന്നേറ്റ താരമായ ഡെഷ്റോൺ ബ്രൗണിനെ ടീമിൽ നിലനിർത്തി. ഒരു വർഷത്തെ പുതിയ കരാറിലാണ് താരം ഒപ്പു വെച്ചത്. ഇതോടെ വരാനിരിക്കുന്ന സീസണിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റ നിരയെ നയിക്കാൻ ഡെഷ്റോൺ ബ്രൗൺ ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ച താരം വെറും 3 ഗോളുകൾ മാത്രമാണ് നേടിയത്. പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതെ വന്നതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നോർത്ത് ഈസ്റ്റിലേക്ക് ചേക്കേറിയ താരം 5 ഗോളുകൾ അടിച്ചു കൂട്ടി മിന്നും പ്രകടനമാണ് നടത്തിയത്. താരത്തിനെ ടീമിൽ നിലനിർത്തിയത് എന്തു കൊണ്ടും നോർത്ത് ഈസ്റ്റിന് ഗുണകരമാണ്.
അതേ സമയം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ ഒരു വിദേശ താരം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ചിട്ടുള്ള ഈ താരത്തിൻ്റെ മടങ്ങി വരവ് പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിലേക്കല്ല. ഐ ലീഗിലേക്കാണ് താരത്തിൻ്റെ വരവ്. ഈ താരം മറ്റാരുമല്ല അഫ്ഘാനിസ്ഥാൻ പ്രതിരോധ താരമായ മാസിഹ് സൈഘാനിയാണ്.
34 വയസ്സ് പ്രായമുള്ള താരം 2017-ലാണ് ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. അന്ന് ഐ ലീഗിൽ ഐസ്വാൾ എഫ്സിയുടെ പ്രതിരോധ നിര കാത്ത താരം 2019-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.
2020-21 സീസണിൽ ധാക്ക അബഹാനിക്ക് വേണ്ടി ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിച്ച താരത്തെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ഐ ലീഗ് ക്ലബ്ബ് റിയൽ കാശ്മീർ എഫ്സിയാണ്. അഫ്ഘാനിസ്ഥാൻ ദേശീയ ടീമിനു വേണ്ടി 13 മത്സരങ്ങൾ കളിച്ചിട്ടുളള താരം 3 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യൻ ലീഗുകളിൽ കളിച്ചിട്ടുള്ള താരത്തിൻ്റെ വരവ് റിയൽ കാശ്മീർ എഫ്സിയുടെ പ്രതിരോധത്തിന് തീർച്ചയായും മുതൽക്കൂട്ടായി മാറും.
🔔 വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ