Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ടൈറ്റിൽ സ്പോൺസർ വരാനിരിക്കുന്ന സീസണിലും ബൈജൂസ് തന്നെയായിരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.
ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിലും ബൈജൂസ്-കേരള ബ്ലാസ്റ്റേഴ്സ് കൂട്ടുകെട്ട് തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസറായ ബൈജൂസ് ലോകത്തിലെ ഏറ്റവും വലിയ എഡ്യുടെക് കമ്പനിയാണ്.
𝙊𝙉 𝙒𝙀 𝙂𝙊! 💪🏼
— K e r a l a B l a s t e r s F C (@KeralaBlasters) September 14, 2021
We're happy to announce that @BYJUS stays on as our Title Sponsor for the upcoming season 🤝🏽#YennumYellow
കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ബൈജൂസിൻ്റെ മാർക്കറ്റിംഗ് ഹെഡായ അദിത് മെഹ്ത പറഞ്ഞത് “ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായുള്ള പാർട്ട്ണർഷിപ്പ് തുടരാൻ സാധിച്ചതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്” എന്നാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും, വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഒരിക്കൽ കൂടി ബൈജൂസിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷവാനാണെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടറായ നിഖിൽ ഭരദ്വാജ് പറഞ്ഞത്.
ബൈജൂസിനെ പോലൊരു വമ്പൻ കമ്പനിയുമായുള്ള സഹകരണം തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് എന്തു കൊണ്ടും നേട്ടം തന്നെയാണ്. ഇനി വരാനിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു വമ്പൻ അനൗൺസ്മെൻ്റാണ്. അത് ഉടൻ തന്നെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്
അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ