Connect with us

INDIAN FOOTBALL

സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബിൽ

Published

on

PC: Khelnow

എടികെ മോഹൻ ബഗാൻ താരവും, ഇന്ത്യൻ ദേശീയ ടീം അംഗവുമായ സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനികിൽ എത്തി. താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രീസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിരുന്നു.

പക്ഷേ അദ്ദേഹം എച്ച്എൻകെ സിബെനികുമായി കരാർ ഒപ്പു വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തെ കരാറാണ് ക്ലബ്ബ് സന്ദേശ് ജിങ്കന് ക്ലബ്ബ് നൽകിയിരിക്കുന്നത്. വീണ്ടും ഒരു വർഷം കൂടി ദൈർഘിപ്പിക്കാവുന്ന തരത്തിലുള്ളതാണ് കരാർ.

2014 മുതൽ 2020 വരെ തുടർച്ചയായ 6 വർഷത്തോളം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അവസാന സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

PC: Tech Travel Sports

ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റതോടെയാണ് ഒരു സീസൺ മുഴുവനായി സന്ദേശ് ജിങ്കന് നഷ്ടപ്പെട്ടത്. പിന്നീട് 2020-ൽ പരസ്പര ധാരണ പ്രകാരം അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി വഴി പിരിയുകയായിരുന്നു.

വിദേശ ലീഗിൽ കളിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്. എന്നാൽ ഇന്ത്യയിലെ കൊവിഡ് സാഹചര്യം മൂലം അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കുകയായിരുന്നു. വിദേശ ക്ലബ്ബുകളിൽ നിന്ന് ഓഫർ ലഭിച്ചാൽ റിലീസ് ചെയ്യണം എന്ന വ്യവസ്ഥ കരാറിലുണ്ടായിരുന്നു.

ഇതോടെയാണ് താരത്തിൻ്റെ ക്രൊയേഷ്യൻ ക്ലബ്ബിലേക്കുള്ള രംഗ പ്രവേശനം സാധ്യമായത്. യൂറോപ്യൻ ടോപ്പ് ഡിവിഷൻ ലീഗിൽ കളിക്കുക എന്ന ഏറെ നാളത്തെ അദ്ദേഹത്തിൻ്റെ സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ ലോകത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് സന്ദേശ് ജിങ്കൻ സ്വന്തമാക്കിയത്.

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും