Connect with us

WORLD

ആയിരം വർഷം വരെ ജീവിക്കുന്ന സൂപ്പർ ഗിങ്കോ

Published

on

ഒരു മനുഷ്യൻ്റെ ആയുസ്സ് എന്ന് പറയുന്നത് 100 വർഷമാണ്. എന്നാൽ അതിലേറെ വർഷം ജീവിച്ച മനുഷ്യരും ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മനുഷ്യൻ ആരാണെന്ന് ചോദിച്ചാൽ അത് ഫ്രാൻസ് സ്വദേശിനിയായ ഷാൻ ലൂയി കെൽമ എന്ന വനിതയാണ്. 1875-ലാണ് അവരുടെ ജനനം. മരിക്കുമ്പോൾ അവർക്ക് പ്രായം 122 വയസ്സായിരുന്നു.

ഒരു മനുഷ്യന് ഇത്രയേറെ കാലം ജീവിക്കാൻ കഴിയും എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും അത്ഭുതപ്പെടാറുണ്ട്. എന്നാൽ ആയിരം വർഷം വരെ ആയുസ്സുണ്ട് എന്ന് കേൾക്കുമ്പോഴോ? എന്നാൽ ആയിരം വർഷം വരെ ആയുസ്സുണ്ട് നമ്മുടെ സൂപ്പർ ഗിങ്കോയ്ക്ക്. പക്ഷേ ഈ സൂപ്പർ ഗിങ്കോഎന്ന് പറയുന്നത് ഒരു മനുഷ്യൻ അല്ല എന്ന് മാത്രം. സൂപ്പർ ഗിങ്കോ ഒരു മരമാണ്.

1000 വർഷം വരെ ആയുസ്സുള്ള സൂപ്പർ ഗിങ്കോ ഗവേഷകരെ വരെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ മരത്തിൻ്റെ ആയുസിൻ്റെ രഹസ്യം കണ്ടു പിടിക്കാൻ അവർ ശ്രമങ്ങൾ നടത്തിയിരുന്നു. മരം കേടു കൂടാതെ ആയിരത്തിലേറെ വർഷങ്ങൾ നിൽക്കുക എന്നു പറയുന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നു. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഗവേഷകർ അതിൻ്റെ രഹസ്യം കണ്ടു പിടിച്ചു.

ഒരു പ്രത്യേക തരത്തിലുള്ള രാസ വസ്തു ഉൽപ്പാദിപ്പിച്ചു കൊണ്ടാണ് സൂപ്പർ ഗിങ്കോ സ്വന്തം ശരീരത്തെ പ്രതികൂലമായ കാലാവസ്ഥകളിൽ നിന്നും, കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. ഒരോ ചെടികളുടെയും ഇലകൾക്കും, തണ്ടുകൾക്കും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നീടങ്ങോട്ട് വളർച്ച ഉണ്ടാകില്ല. എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥ സൂപ്പർ ഗിങ്കോയ്ക്ക് ഇല്ല എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

പല പഠനങ്ങളും സൂചിപ്പിക്കുന്നത് സൂപ്പർ ഗിങ്കോ എന്ന അത്ഭുത മരം 27 കോടി വർഷം മുമ്പ് തന്നെ ഭൂമിയിൽ ഉണ്ടെന്നാണ്. ഈ മരത്തിൻ്റെ ജന്മദേശം ചൈനയാണ്. ലോകത്ത് ചൈനയിലാണ് ഈ മരം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. പക്ഷേ നിലവിൽ സൂപ്പർ ഗിങ്കോ എന്ന മരം വംശ നാശ ഭീഷണി നേരിടുകയാണ്. ഇപ്പോൾ ചൈനയിലെ മല നിരകളിൽ മാത്രമായി ഒതുങ്ങി പോയിരിക്കുകയാണ് ഈ മരം.

സൂപ്പർ ഗിങ്കോയുടെ ആയുസ്സിൻ്റെ രഹസ്യം കണ്ടു പിടിക്കാൻ ഗവേഷകർ മരത്തിൻ്റെ ഇലയും, വിത്തും, തൊലിയുമെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ദീർഘകാലം നീണ്ടു നിന്ന ഈ ഗവേഷണത്തിനൊടുവിലാണ് പ്രതികൂലമായ കാലാവസ്ഥയെയും, കീടങ്ങളെയും എതിരിട്ട് ആയിരം വർഷത്തിലേറെ കേടു കൂടാതെ നിലനിൽക്കാൻ ഈ മരത്തിനെ സഹായിക്കുന്നത് അത് ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേക തരം രാസ വസ്തുവാണ് എന്ന് ഗവേഷകർ കണ്ടു പിടിച്ചത്.

പക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ള മരം അമേരിക്കയിൽ കാണപ്പെടുന്ന ബ്രിസ്ൽകോൺ എന്ന പൈൻ മരമാണ്. എങ്കിലും സൂപ്പർ ഗിങ്കോയുടെ ആയുസ്സിൻ്റെ രഹസ്യം പുറത്തു വന്നത് മുന്നോട്ടുള്ള പല ഗവേഷണങ്ങൾക്കും ഗുണകരമായി മാറും.

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും