Connect with us

INDIA

വയനാട്ടിൽ തളയ്ക്കപ്പെട്ട ആത്മാവ്

Published

on

pc: tripoto.com

വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ ജീവിച്ചിരുന്ന ആദിവാസികളായ പണിയർ വിഭാഗത്തിലെ കാരണവരാണ് കരിന്തണ്ടൻ. അദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത് 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലാണ്. കോഴിക്കോട്-വയനാട് പാതയിൽ സ്ഥിതി ചെയ്യുന്ന ചുരമാണ് താമരശ്ശേരി ചുരം.

ഈ താമരശ്ശേരി ചുരത്തിൻ്റെ പിതാവായാണ് ആദിവാസികൾ കരിന്തണ്ടനെ കണക്കാക്കുന്നത്. കരിന്തണ്ടനെ കുറിച്ച് ഇപ്പോഴും വ്യക്തമായ രേഖകൾ ഒന്നും തന്നെയില്ല. വർഷങ്ങളായി ആദിവാസി വിഭാഗങ്ങൾക്കിടയിലൂടെ വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട വിവരങ്ങൾ മാത്രമാണ് ലഭ്യമായുള്ളത്.

ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലായിരുന്നപ്പോൾ കോഴിക്കോട്, വയനാട് എന്നീ ജില്ലകൾ വഴി മൈസൂരിലേക്ക് ഒരു പാത നിർമ്മിക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വിജയം കാണാത്തതിനെ തുടർന്ന് ബ്രിട്ടീഷ് എൻജിനീയർമാർ ആദിവാസി നേതാവായിരുന്ന കരിന്തണ്ടൻ്റെ സഹായം തേടുകയായിരുന്നു.

pc: google image

അദ്ദേഹത്തിൻ്റെ സഹായത്തോടെയാണ് വിജയകരമായി പാത നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞത്. പക്ഷേ ഇത്തരത്തിൽ ഒരു പാത നിർമ്മിക്കാൻ കേവലം ഒരു ആദിവാസി നേതാവിൻ്റെ സഹായം വേണ്ടി വന്നു എന്നുള്ള കാര്യം മറയ്ക്കാൻ വേണ്ടി ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊല്ലുകയായിരുന്നു എന്നാണ് ഐതിഹ്യം.

ഇങ്ങനെ കൊടും ചതിയിലൂടെ മരണപ്പെട്ട കരിന്തണ്ടൻ്റെ ആത്മാവ് ഈ ചുരത്തിലൂടെ ഗതി കിട്ടാതെ അലഞ്ഞു നടക്കുകയും ഇതിൻ്റെ ഫലമായി പണ്ട് ചുരത്തിലൂടെ സഞ്ചരിച്ചിരുന്ന കാള വണ്ടികളും, മറ്റ് വാഹനങ്ങളുമെല്ലാം അപകടത്തിൽ പെട്ടെന്നും പറയപ്പെടുന്നു. അവസാനം ഇതിന് ഒരു പ്രതിവിധി എന്ന നിലയ്ക്ക് എല്ലാവരും കൂടി ഒരു മന്ത്രവാദിയെ സമീപിക്കുകയും അദ്ദേഹം കരിന്തണ്ടൻ്റെ ആത്മാവിനെ ഇരുമ്പ് ചങ്ങലയിൽ തളച്ചു എന്നുമാണ് ആദിവാസികൾ വിശ്വസിക്കുന്നത്.

pc: google image

കരിന്തണ്ടൻ്റെ ആത്മാവിനെ ചങ്ങലയിൽ തളച്ച മരം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ ലക്കിടിയിലാണ്. സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താമരശ്ശേരി ചുരത്തിന് മുകളിലായാണ് ലക്കിടി എന്ന പ്രദേശം. ഇതു വഴി പോകുന്ന യാത്രക്കാർക്ക് റോഡരികിൽ കരിന്തണ്ടൻ്റെ ആത്മാവിനെ ചങ്ങലയിൽ തളച്ച മരം കാണാൻ സാധിക്കും. ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും ഇവിടെ വിളക്ക് തെളിയിച്ച് കരിന്തണ്ടൻ്റെ ആത്മാവിനെ ആരാധിക്കാറുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE7 months ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA10 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE10 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIA11 months ago

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

TRAVEL STORIES11 months ago

കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി