Connect with us

INDIA

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

Published

on

കുട്ടിക്കാലത്ത് നമ്മുടെ മുത്തശ്ശിമാർ പറയുന്ന പല യക്ഷി കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അന്ന് കേട്ടിരുന്ന അത്തരം കഥകൾ എല്ലാം യാഥാർത്ഥ്യമാണെന്നായിരുന്നു കുട്ടിക്കാലത്ത് നമ്മളെല്ലാം ചിന്തിച്ചിരുന്നത്. എന്നാൽ അതെല്ലാം മിഥ്യയാണെന്ന് നമ്മൾ മനസ്സിലാക്കിയത് വളരെ വൈകിയാണ്.

കാലഹരണപ്പെട്ടെങ്കിലും നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിനും പറയാനുണ്ട് അത്തരത്തിൽ ഒരു കഥ. പലരും പറഞ്ഞാണ് നമ്മൾ ഓരോ കഥയും കേൾക്കുന്നത്. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. എന്തിനും ഏതിനും നമ്മൾ ഇപ്പോൾ കൂട്ടുപിടിക്കുന്നത് സാക്ഷാൽ ഗൂഗിളിനെയാണ്. പ്രേത കഥകളെ കുറിച്ചും, ആത്മാക്കളെ കുറിച്ചും അറിയാൻ താല്പര്യമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ?.

എങ്കിൽ ഗൂഗിളിൽ “മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇൻ കേരള” എന്ന് സെർച്ച് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന റിസൾട്ടുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ബോണക്കാട് ബംഗ്ലാവ് ആയിരിക്കും. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് തലയെടുപ്പോടെ നിന്ന ഒരു ബംഗ്ലാവായിരുന്നു ബോണക്കാട്.

അന്ന് ബോണക്കാട് ബംഗ്ലാവിന് ചുറ്റും തേയില തോട്ടങ്ങളായിരുന്നു. നിരവധി തൊഴിലാളികളായിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. വർഷങ്ങൾക്കിപ്പുറം നമ്മളെല്ലാം പറഞ്ഞു കേൾക്കുന്നത് ബോണക്കാട് എന്ന പ്രേത ബംഗ്ലാവിനെ കുറിച്ചാണ്. ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള ദുർ മരണങ്ങളെ കുറിച്ചും, ഗതി കിട്ടാതെ അലയുന്ന ആത്മാക്കളെ കുറിച്ചുമുള്ള പല കഥകളും നമ്മൾ കേൾക്കാൻ ഇട വന്നേക്കും.

1951-ൽ സ്ഥാപിതമായ മഹാവീർ പ്ലാന്റേഷന്റെ ഭാഗമായിട്ടാണ് ബോണക്കാട് ബംഗ്ലാവ് പണി കഴിപ്പിച്ചത്. അക്കാലത്ത് ബോണക്കാട് ബംഗ്ലാവിൽ താമസിച്ചിരുന്നത് ബോണക്കാട് എസ്റ്റേറ്റ് മാനേജറായിരുന്നു. ഇതിനിടെ അദ്ദേഹത്തിൻ്റെ 13 വയസ്സ് മാത്രം പ്രായമുള്ള മകൾ ദുരൂഹ സാഹചര്യത്തിൽ ഇവിടെ വെച്ച് കൊല്ലപ്പെടുകയായിരുന്നു. മകളുടെ മരണ ശേഷം അദ്ദേഹം എസ്റ്റേറ്റ് ഉപേക്ഷിച്ച് ലണ്ടനിലേക്ക് മടങ്ങി എന്നാണ് പ്രചാരത്തിലിരിക്കുന്ന കഥ.

Pic Courtesy : Kerala Kaumudi

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അദ്ദേഹത്തിൻ്റെ മകളുടെ ആത്മാവ് ഇപ്പോഴും ബോണക്കാട് ബംഗ്ലാവിൽ അലഞ്ഞു തിരിയുകയാണ് എന്ന കഥയും പ്രചാരത്തിലുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പാണ് ബോണക്കാട് ബംഗ്ലാവ് പണി കഴിപ്പിച്ചത്. പക്ഷേ കാലമേറെ കഴിഞ്ഞു പോയിട്ടും വേണ്ടത്ര ഗതാഗത സൗകര്യം ഇപ്പോഴും ഇവിടെയില്ല.

ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ചതായതു കൊണ്ട് ആ കാലഘട്ടത്തെ വിളിച്ചോതുന്ന പ്രൗഢിയും, ഗാംഭീര്യവും ബോണക്കാട് ബംഗ്ലാവിനുണ്ട്. ഇപ്പോൾ ബോണക്കാട് ബംഗ്ലാവിന് ചുറ്റും കാണപ്പെടുന്ന തകർന്നടിഞ്ഞ ആലയങ്ങൾ പണ്ടു കാലത്ത് ഇവിടെ തേയിലത്തോട്ടം ഉണ്ടായിരുന്നപ്പോൾ പല കാര്യങ്ങൾക്കും ഉപയോഗപ്പെടുത്തിയിരുന്നു. കാലക്രമേണ തകർന്നടിഞ്ഞ ആലയങ്ങൾ പഴയ കാല പ്രതാപത്തിൻ്റെ ഓർമ്മപ്പെടുത്തലായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.

ഈ ബംഗ്ലാവിലേക്ക് കടക്കുമ്പോൾ പ്രവേശന കവാടത്തിൽ “25 ജിബി” എന്ന ഒരു ബോർഡ് നമുക്ക് കാണാൻ സാധിക്കും. ബംഗ്ലാവിൻ്റെ ഇടതു വശത്തായി അന്നത്തെ കാലത്ത് വാഹനങ്ങൾ വൃത്തിയാക്കാനായി ഉപയോഗിച്ച ഒരു മുറിയുണ്ട്. ബോണക്കാട് ബംഗ്ലാവിൻ്റെ നിർമാണ രീതി ഏവരെയും ആകർഷിക്കുന്നതാണെങ്കിലും, അതോടൊപ്പം ഭയത്തിൻ്റെ വിത്തുകളും നമ്മുടെ മനസ്സിൽ നിറയ്ക്കും.

അഗസ്ത്യാർ കൂടത്തിൻ്റെ താഴ്വരയിൽ നിന്നാൽ നമുക്ക് ബോണക്കാട് ബംഗ്ലാവിൻ്റെ ഭംഗി മുഴുവനായി അസ്വദിക്കാൻ കഴിയുന്നതാണ്. ബോണക്കാട് ബംഗ്ലാവിൻ്റെ ഏത് മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാലും മനോഹരമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുക. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന കഥകൾ വെച്ച് പേടിപ്പെടുത്തുന്ന ഒരു തരം ഭംഗി എന്ന് വേണമെങ്കിൽ നമുക്ക് പറയാം.

പാശ്ചാത്യ ശൈലിയിൽ പണിതുയർത്തിയ ബോണക്കാട് ബംഗ്ലാവിൻ്റെ അകത്ത് വിശാലമായ ഒരു മുറിയുണ്ട്. അതിൻ്റെ ഒരു വശത്തായി തീ കായുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ ഒരു ചിമ്മിനിയുമുണ്ട്. ബോണക്കാട് ബംഗ്ലാവിൻ്റെ മുഴുവൻ മുറികളിലും നമുക്ക് ബാത്ത് ടബ്ബ് കാണാൻ സാധിക്കും. ഇപ്പോഴതെല്ലാം പൊട്ടിപ്പൊളിഞ്ഞ് കാല ചക്രത്തിൻ്റെ വിസ്മൃതിയിൽ അലിഞ്ഞ് പോയിരിക്കുകയാണ്.

കൊടും കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ബോണക്കാട് ബംഗ്ലാവിന് സമീപത്തായി ജനങ്ങൾ അധിവസിക്കുന്നുണ്ട്. പക്ഷേ ഇക്കാലമത്രയായിട്ടും സമീപവാസികളാരും ബോണക്കാട് ബംഗ്ലാവിൽ പ്രേതത്തിൻ്റെയോ, ആത്മാവിൻ്റെയോ സാമിപ്യം അനുഭവിച്ചിട്ടില്ല. ഒരു കാലഘട്ടത്തിൻ്റെ പ്രതീകമായി നിലകൊണ്ട ബോണക്കാട് ബംഗ്ലാവ് ഇപ്പോഴാണ് ഇക്കാണുന്ന തരത്തിൽ നശിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് എസ്റ്റേറ്റ് മാനേജർ ഇവിടം വിട്ടു പോയതോടെയാണ് ബോണക്കാട് ബംഗ്ലാവ് തകർന്നടിയാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയായിരുന്നു. ബംഗ്ലാവിലെ വിലപ്പെട്ട പല വസ്തുക്കളും പലരും കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ ബംഗ്ലാവിൻ്റെ ഉൾവശത്ത് കാണാൻ കഴിയുക ഇവിടെ സന്ദർശിക്കാൻ വന്നവർ കുത്തി വരച്ചിട്ട ചിത്രപ്പണികളാണ്. ഇന്ന് ബോണക്കാട് ബംഗ്ലാവ് ആരാലും സംരക്ഷിക്കപ്പെടാതെ നശിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൻ്റെ പ്രതീകമാണ്.

INDIAN SUPER LEAGUE7 months ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA10 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE10 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIA11 months ago

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

TRAVEL STORIES11 months ago

കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി