WORLD CINEMA
ചൈനീസ് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫീൽഗുഡ് മൂവി


Continue Reading
Published
11 months agoon
പോസ്റ്റ്മാൻ ഇൻ ദ മൗണ്ടെയ്ൻസ്
ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് പോസ്റ്റ്മാൻ ഇൻ ദ മൗണ്ടെയ്ൻസ്. 1999-ൽ ചൈനയിൽ റീലീസായ ഈ സിനിമ മൻഡാരിൻ ഭാഷയിലുള്ളതാണ്. ഹുവോ ജിയാൻകി സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സിവു ആണ്.
ടെങ് റുജുൻ, ലിയു യെ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വർഷങ്ങളോളം ചൈനയിലെ ഒരു ഒറ്റപ്പെട്ട മലമുകളിലെ പോസ്റ്റ്മാനായി സേവനമനുഷ്ഠിച്ച ഒരു വൃദ്ധൻ്റെ കഥയാണ് പോസ്റ്റ്മാൻ ഇൻ ദ മൗണ്ടെയ്ൻസ്. ചൈനീസ് അഭിനേതാവായ ടെങ് റുജുനാണ് ഈ വൃദ്ധനായ പോസ്റ്റ്മാൻ്റെ വേഷം അവതരിപ്പിക്കുന്നത്.
അദ്ദേഹത്തിൻ്റെ മകൻ്റെ വേഷം ചെയ്തിരിക്കുന്നത് ലിയു യെ ആണ്. ചൈനയിലെ മലമുകളിലെ ഗ്രാമീണ സമുദായങ്ങൾ എല്ലാം പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത് അവിടത്തെ ഒരേയൊരു പോസ്റ്റ്മാനെയാണ്. വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം പ്രായാധിക്യം മൂലം വിരമിച്ച പോസ്റ്റ്മാൻ (ടെങ് റുജുൻ) അദ്ദേഹത്തിൻ്റെ ജോലി മകനെ (ലിയു യെ) ഏൽപ്പിക്കുന്നു.
പക്ഷേ ജോലിയിൽ പ്രവേശിച്ച മകൻ്റെയൊപ്പം ആദ്യ ദിനം ടെങ് റുജുൻ പോവുകയാണ്. വർഷങ്ങളോളം പോസ്റ്റ്മാനായി പ്രവർത്തിച്ചപ്പോൾ തൻ്റെ കൂടെ വിശ്വസ്തനായ വഴി കാട്ടിയായി ഉണ്ടായിരുന്ന വളർത്തു നായയേയും അദ്ദേഹം ഒപ്പം കൂട്ടുന്നു.
ചൈനയുടെ ഉൾനാടൻ ഗ്രാമീണ മേഖലയിലേക്ക് മെയിൽ കൊടുക്കാൻ പോകുന്ന അവർ കാൽനടയായി വളരെ ദൂരം സഞ്ചരിക്കുന്നു. ചൈനയുടെ നമ്മൾ ഇതുവരെ കാണാത്ത ഉൾനാടൻ ഗ്രാമീണ കാഴ്ചകളും, മലകളുടെയും, വന പാതകളുടെയും മനോഹരമായ കാഴ്ചകൾ പ്രേക്ഷകർക്ക് മികച്ച ദൃശ്യവിരുന്നൊരുക്കുന്നു.
ദീർഘനാളുകൾ പോസ്റ്റ്മാനായി പ്രവർത്തിച്ചിരുന്നപ്പോൾ ദിവസങ്ങളോളം കാൽ നടയായി പോയി മെയിൽ എത്തിക്കേണ്ടതിനാൽ അദ്ദേഹം (ടെങ് റുജുൻ) വല്ലപ്പോഴും മാത്രമാണ് ഔദ്യോഗിക ജീവിതത്തിനിടയിൽ തൻ്റെ വീട്ടിലേക്ക് എത്തിയിരുന്നത്. അതു കൊണ്ട് തന്നെ തൻ്റെ മകനുമായി (ലിയു യെ) അദ്ദേഹത്തിന് മാനസികമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല.
അച്ഛനും, മകനും പരസ്പരം കൂടുതലായി ഒന്നും അറിയില്ല എന്നു തന്നെ പറയാം. പക്ഷേ തികച്ചും അവിചാരിതമായി മകന് പോസ്റ്റ്മാൻ ജോലി ലഭിച്ചപ്പോൾ സഹായത്തിനായി ആദ്യ ദിനം അദ്ദേഹം കൂടെ പോവുകയാണ്. ഈ യാത്രയിൽ അച്ഛനും, മകനും പരസ്പരം മനസ്സിലാക്കുകയും, കൂടുതൽ അറിയുകയുമാണ്.
ഈ യാത്രയിൽ അവർ നേരിടേണ്ടി വരുന്ന കാര്യങ്ങളും, അന്നത്തെ കാലത്ത് പോസ്റ്റ്മാൻ ജോലി എന്നു പറയുന്നത് എത്രത്തോളം വെല്ലു വിളികൾ നിറഞ്ഞതാണെന്നും ഈ സിനിമയിലൂടെ ഓരോ പ്രേക്ഷകനും മനസ്സിലാക്കാൻ കഴിയുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ചൈനയുടെ ഉൾനാടൻ ഗ്രാമ പശ്ചാത്തലത്തിലൂടെ മുന്നോട്ട് പോകുന്ന സിനിമ ഏതൊരു സിനിമാ ആരാധകൻ്റെയും മനസ്സ് കുളിർപ്പിക്കുന്നതാണ്. ഒരിക്കലെങ്കിലും നമ്മൾ കണ്ടിരിക്കേണ്ട ഫീൽ ഗുഡ് മൂവിയാണ് പോസ്റ്റ്മാൻ ഇൻ ദ മൗണ്ടെയ്ൻസ്.