Connect with us

INDIAN CINEMA

ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ (2021)

Published

on

PC: Indiatvnews.com

1971-ൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് “ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ”. ഹിന്ദിയിൽ അണിയിച്ചൊരുക്കിയ സിനിമ പുറത്തിറങ്ങിയത് 2021-ലാണ്. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനിടെ നടന്ന പാക്കിസ്ഥാൻ ബോംബ് ആക്രമണത്തിൽ ഇന്ത്യയിലെ ഭുജ് എയർസ്ട്രിപ് തകർക്കപ്പെടുന്നു.

ഇന്ത്യൻ സൈന്യത്തിന് അവിടേയ്ക്ക് എത്താനുള്ള ഏക മാർഗ്ഗം ഭുജ് എയർസ്ട്രിപ്പാണ്. ഇത്തരം പ്രതികൂലമായ സാഹചര്യത്തിൽ ഇന്ത്യൻ സേനയുടെ വിങ്ങ് കമാൻഡറായ വിജയ് കർനിക് പ്രദേശവാസികളായ സ്ത്രീകളുടെ സഹായത്തോടെ തകർന്നടിഞ്ഞ ഭുജ് എയർസ്ട്രിപ് വീണ്ടും പണിതുയർത്തുന്നു.

അദ്ദേഹത്തിൻ്റെയും, ആ സ്ത്രീകളുടെയും അഭിമാനാർഹമായ പ്രവർത്തി പിന്നീട് ഇന്ത്യൻ സൈന്യത്തിൻ്റെ വിജയത്തിന് കാരണമായി തീരുന്നു. ഇന്ത്യയുടെ യുദ്ധ ചരിത്രം പരിശോധിച്ചാൽ അവിടെ തങ്ക ലിപികളാൽ രേഖപ്പെടുത്തിയ കാര്യമാണ് ഭുജ് എയർസ്ട്രിപ്പിൻ്റെ പുനർനിർമാണവും, ഇന്ത്യൻ സൈന്യത്തിൻ്റെ വിജയവും.

PC: Imdb.com

എന്നാൽ ഇത്തരത്തിലുള്ള ത്യാഗോജ്വലമായ പ്രവർത്തിയെ അതിൻ്റേതായ രീതിയിൽ ദൃശ്യവൽക്കരിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. സിനിമയുടെ തുടക്കത്തിൽ തന്നെ ഭുജ് എയർസ്ട്രിപ് തകർക്കപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും.

പിന്നീടങ്ങോട്ട് ആ ആക്രമണം നടക്കുന്നതിന് മുമ്പുള്ള കാര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സഞ്ജയ്‌ ദത്ത്, നോറ ഫത്തീഹി, സോനാക്ഷി സിൻഹ, അജയ് ദേവ്ഗൺ എന്നിവരാണ്. സിനിമ അതിൻ്റെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുന്നത് വരെയുള്ള കഥ വലിയ രീതിയിൽ വലിച്ചു നീട്ടുന്നതായി അനുഭവപ്പെടുന്നുണ്ട്.

സോനാക്ഷി സിൻഹ അവതരിപ്പിക്കുന്നത് ധീരയായ ഒരു ഗുജറാത്തി വനിതയെയാണ്. എന്നാൽ സോനാക്ഷി സിൻഹ എന്ന നടിയെ വേണ്ട രീതിയിൽ ഈ സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നു തന്നെ പറയാം. യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാകുമ്പോൾ മികച്ച രീതിയിലുള്ള വിഎഫ്എക്സ് വർക്കുകൾ അതീവ പ്രാധ്യാന്യമർഹിക്കുന്നതാണ്.

PC: Imdb.com

പക്ഷേ ഈ സിനിമയിൽ മികച്ച വിഎഫ്എക്സ് വർക്കുകൾ പ്രതീക്ഷിച്ച് പോയാൽ നിരാശയായിരിക്കും ഫലം. 2 മണിക്കൂറിൽ താഴെയാണ് സിനിമയുടെ ദൈർഘ്യം. എങ്കിൽ പോലും സിനിമ വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നത്. പരസ്പര ബന്ധമില്ലാത്ത ചില രംഗങ്ങളും ഇടയ്ക്ക് വന്നു പോകുന്നുണ്ട്.

ഇന്ത്യൻ സൈന്യത്തിൻ്റെയും, ഇന്ത്യൻ വനിതകളുടെയും ദേശ സ്നേഹത്തിൻ്റെ മഹത്വം വിളിച്ചോതുന്ന സിനിമ പക്ഷേ പ്രതീക്ഷിച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നു തന്നെ പറയാം. “ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ” ഒരു ബിലോ ആവറേജ് സിനിമയെന്ന് തന്നെ നമുക്ക് പറയാം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും